തിരുവനന്തപുരം: നീല,വെളള റേഷൻ കാര്‍ഡുകളുള്ള 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]
കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു. സാര്‍വത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി പറഞ്ഞു.
ഭക്ഷ്യ സബ്‌സിഡിക്ക് നിലവില്‍ അനുവദിച്ച 1060 കോടി രൂപക്ക് പുറമേ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
0 Comments