മുംബയ്: 12കാരി പെൺകുട്ടിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പോക്‌സോ വകുപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ലെന്ന് ബോംബെ ഹൈക്കോടതി ബഞ്ച്. പോക്‌സോ വകുപ്പ് രജിസ്റ്റർ ചെയ്യുന്നതിന് തൊലിയിൽ സ്പർശനമേൽക്കണമെന്നും കോടതി പറഞ്ഞു.[www.malabarflash.com]
12കാരി പെൺകുട്ടിയുടെ വസ്ത്രം മാറ്റിക്കൊണ്ട് 39കാരൻ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്ന കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി പരിഷ്കരിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് പുഷ്പാംഗദ ഗനേദിവാല ഉൾപ്പെട്ട ഹൈക്കോടതി സിംഗിൾ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഇയാൾ കുട്ടിയുടെ വസ്ത്രം പാതി അഴിച്ചുകൊണ്ട് മാറിടത്തിൽ അമർത്തിയെന്നതായിരുന്നു കേസ്.
കുറ്റക്കാരനായ ആൾ പെൺകുട്ടിയുടെ സൽവാറിന്റെ ടോപ്പ് അഴിച്ചുമാറ്റുകയാണോ അതോ വസ്ത്രത്തിനകത്തേക്ക് കൈ പ്രവേശിപ്പിക്കുകയും മാറിടത്തിൽ അമർത്തുകയുമാണോ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ സംഭവത്തെ 'ലൈഗികാതിക്രമം' എന്ന് വിളിക്കാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.
എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമം 354(സ്ത്രീയുടെ മാനത്തെ ഹനിക്കൽ) പ്രകാരം പീഡനത്തിന് കേസ് എടുക്കാൻ സാധിക്കുമെന്ന് കോടതി പറഞ്ഞു. ഈ വകുപ്പ് പ്രകാരം കുറ്റക്കാരന് ഒന്നരവർഷത്തെ തടവുശിക്ഷ കോടതി നൽകി. കേസിൽ പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
0 Comments