NEWS UPDATE

6/recent/ticker-posts

ലിഫ്റ്റ് കൊടുത്ത 14കാരന്‍ ചോദിച്ച ചോദ്യം കേട്ട് ഞെട്ടി; ‘എന്താണ് ഈ തലമുറയ്ക്ക് സംഭവിക്കുന്നത്? ആരെയാണ് കുറ്റപ്പെടുത്തേണ്ടത്’

14കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച് അപര്‍ണ എന്ന യുവതി. വൈറ്റില ഹബിന് സമീപത്ത് നിന്ന് തന്റെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ഥിയുടെ നാവില്‍ നിന്ന് വന്ന വാക്കുകളെക്കുറിച്ചാണ് അപര്‍ണ വീഡിയോയിലൂടെ പറയുന്നത്.[www.malabarflash.com]

സ്‌കൂള്‍ പഠന വിശേഷങ്ങള്‍ ചോദിക്കുന്നതിനിടയില്‍ പെട്ടെന്ന് അവന് ചോദിച്ചത്, ചേച്ചീടെ മാറിടത്തില്‍ പിടിച്ചോട്ടെയെന്നായിരുന്നെന്നും കൊച്ചു പയ്യനില്‍ നിന്ന് വന്ന ആ വാക്കുകള്‍ കേട്ട് താന്‍ ഞെട്ടിയെന്നും അപര്‍ണ പറയുന്നു. 

ഈ ചെറുപ്രായത്തില്‍ എങ്ങനെയാണ് അവന് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുന്നതെന്നും ഇതിന് ആരെയാണ് കുറ്റം പറയേണ്ടതെന്നും അപര്‍ണ ചോദിക്കുന്നു.

സമീപത്തെ എസ്എന്‍ഡിപി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയായിരുന്നു അതെന്നും ചോദ്യത്തിന് ശേഷം അവനെ റോഡരികില്‍ തന്നെ ഇറക്കിവിട്ടെന്നും അപര്‍ണ പറഞ്ഞു.

അപര്‍ണയുടെ വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍: 
ആ പയ്യന്‍ അങ്ങനെ പെരുമാറിയത് ആരുടെ തെറ്റാണ്. സ്‌കൂളുകളില്‍ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ല എന്നത് പ്രധാനപ്രശ്‌നങ്ങളിലൊന്നാണ്. ഇത്തരമൊരു സംഭവം സ്‌കൂളുകളില്‍ സംഭവിച്ചാല്‍ അധികൃതര്‍ പെണ്‍കുട്ടികളെയായിരിക്കും കുറ്റം പറയുക. 13- 14 വയസുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ അനുഭവമെങ്കില്‍ എന്തായിരിക്കും അവരുടെ മനസിലുണ്ടാവുക. ആണ്‍കുട്ടികള്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം, എന്തും ചെയ്യാം, അവര്‍ക്കൊന്നും പറ്റില്ല എന്ന ചിന്തകള്‍ മാറണം. ഇന്നത്തെ സിനിമകളിലെ ലൈംഗീകത പരാമര്‍ശങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടാകാം. ഇത് മാറണം. ഈ കുട്ടികള്‍ വലുതായാല്‍ അവര്‍ എന്ത് ചെയ്യുമെന്ന് ആര്‍ക്കറിയാം. യഥാര്‍ത്ഥത്തില്‍ ആരും ഇങ്ങനെ ജനിക്കില്ല. ഇങ്ങനെ ആയി പോകുന്നതാണ്. ചുറ്റുപാടാണ് പ്രശ്‌നം. സ്‌കൂളിനും കുടുംബത്തിനും സമൂഹത്തിനും ഇതിന് ഉത്തരവാദികളാണ്. കുട്ടികളോട് സംസാരിക്കണം, കൃത്യമായ സെക്‌സ് എഡ്യുക്കേഷന്‍ നല്‍കണം. എങ്കില്‍ മാത്രമേ നമുക്ക് ഈ തലമുറയെ സംരക്ഷിക്കാന്‍ സാധിക്കൂ. വളര്‍ന്ന് വരുന്ന കുട്ടികള്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ നേരിടാതിരിക്കട്ടെ.

Post a Comment

0 Comments