NEWS UPDATE

6/recent/ticker-posts

രാജ്യത്ത് ആദ്യദിനം വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 1.91 ലക്ഷം പേര്‍, കേരളത്തില്‍ 8,062 പേര്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധമരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍.[www.malabarflash.com]

ഡല്‍ഹി എംയിംസ് ആശുപത്രിയില്‍ ശൂചീകരണ തൊഴിലാളി മനീഷ് കുമാറിന് ആദ്യ വാക്‌സിന്‍ നല്‍കിയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ 8,062 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

രാജ്യവ്യാപകമായി ആദ്യ ദിനം മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും 1.91 ലക്ഷം പേര്‍ക്കാണ് കുത്തിവെപ്പെടുക്കാനായത്. വാക്‌സിനെടുക്കുന്നതില്‍ ആളുകള്‍ക്കുള്ള കാര്യമായ മടിയാണ് എണ്ണം കുറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം വാക്‌സിനേഷന്‍ ആദ്യദിനം വിജയകരമായിരുന്നു. വാക്‌സിന്‍ എടുത്ത ശേഷം ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. കോവിന്‍ ആപ്പില്‍ ചെറിയ തകരാറുകളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

പതിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനും വിതരണം ചെയ്തത്. മറ്റു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒരു വാക്‌സിന്‍ മാത്രമാണ് വിതരണം ചെയ്തത്. കേരളത്തില്‍ കോവിഷീല്‍ഡാണ് കുത്തിവെച്ചത്. അസം, ബിഹാര്‍, ഹരിയാണ, കര്‍ണാടക, ഒഡീഷ, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് വാക്‌സിനുകളും കുത്തിവെച്ചത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. 857 പേര്‍ കുത്തിവെപ്പെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

Post a Comment

0 Comments