തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ 200 ലേറെ പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു.[www.malabarflash.com]
കൊണ്ട കെട്ടി സുരേന്ദ്രന്‍, എസ്ടി മോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ചാക്കപ്പാറ ഷിബു, തൊടുമല വാര്‍ഡ് മെമ്പര്‍ അഖില തുടങ്ങിയവരമാണ് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അമ്പൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഐഎം തിരുവനന്തപുരംജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
2015 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണത്തിലുണ്ടായിരുന്നു അമ്പൂരിയില്‍ ഇത്തവണ യുഡിഎഫാണ് അധികാരത്തിലെത്തിയത്. അമ്പൂരിയിലെ മൂന്ന് വാര്‍ഡ് ഉള്‍പ്പെടെ 57 വാര്‍ഡുകള്‍ പൂവ്വച്ചല്‍ ജില്ലാ ഡിവിഷനില്‍ ഉള്‍പ്പെടുന്നതാണ്.
0 Comments