NEWS UPDATE

6/recent/ticker-posts

മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപവരെ വായ്പ ; 4 ജില്ലയിൽ വായ്‌പ ക്യാമ്പ്‌

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ കനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാനിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നൽകുന്നു.[www.malabarflash.com]

 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14ന് തലശേരി മുനിസിപ്പൽ ടൗൺ ഹാളിലും 20ന് രാവിലെ പേരാമ്പ്ര ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും.

രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ ക്യാമ്പിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്ക്‌ തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവർക്ക്‌ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.  ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സിഎംഡിയുടെ സേവനം ലഭ്യമാക്കും. 

സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താൽപ്പര്യമുള്ളവർ നോർക്ക റൂട്‌സിന്റെ www.norkaroots.orgൽ പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത്‌ മുൻകൂർ രജിസ്റ്റർ ചെയ്യണം. തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘുവിവരണവും രണ്ടുവർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും മൂന്ന്‌ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ക്യാമ്പിൽ പങ്കെടുക്കാനെത്തുമ്പോൾ കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക്‌ സിഎംഡിയുടെ സഹായ കേന്ദ്രം ഫോൺ: 8590602802, നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌) (മിസ്ഡ് കാൾ സേവനം), കോഴിക്കോട് - 0495-2304882/2304885 മലപ്പുറം- 0483 27 329 22, കണ്ണൂർ - 0497 2765310, കാസർകോട്‌ - 0499 4257827 എന്നീ നമ്പറുകളിലും ലഭിക്കും.

Post a Comment

0 Comments