NEWS UPDATE

6/recent/ticker-posts

അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 40 കോടിയുടെ സമ്മാനം

അബുദാബി: ഞായറാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. മലയാളിയായ അബ്‍ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.[www.malabarflash.com]

കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോര്‍ജ് ജേക്കബാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയിയെ തെരഞ്ഞെടുത്തത്.

2020 ഡിസംബര്‍ 29ന് ഓണ്‍ലൈന്‍ വഴി എടുത്ത 323601 നമ്പറിലെ ടിക്കറ്റിനാണ് അബ്‍ദുസലാമിന് ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ഗ്രാന്റ് പ്രൈസിന് പുറമെ ബി.എം.ഡബ്ല്യൂ സീരിസ് 15 നറുക്കെടുപ്പിലും ഇന്ത്യക്കാരിയാണ് വിജയിയായത്. 018416 നമ്പറിലെ ടിക്കറ്റിലൂടെ ഇന്ത്യക്കാരി ദിന ഡെയ്‍സി ഡിസില്‍വ ആഡംബര കാര്‍ സ്വന്തമാക്കി.

ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് മൂന്ന് സമ്മാനങ്ങളും ഞായറാഴ്‍ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. 193235 നമ്പറിലെ ടിക്കറ്റിലൂടെ ഇന്ത്യക്കാരനായ സഞ്ജു തോമസ് 30 ലക്ഷം ദിര്‍ഹം സമ്മാനം (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും ടിക്കറ്റെടുത്തത്. 

ആറാം സമ്മാനമായ 60,000 ദിര്‍ഹവും ഏഴാം സമ്മാനമായ 40,000 ദിര്‍ഹവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. 365569 നമ്പറിലെ ടിക്കറ്റെടുത്ത വിനീത മക്കുനിയാണ് ആറാം സമ്മാനം നേടിയ ഭാഗ്യവതി. 466285 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ സെലിന്‍ ചാക്കോയ്ക്ക് ഏഴാം സമ്മാനം ലഭിച്ചു.

ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍ സ്വദേശിയായ ഇജാസ് റാഫി കിയാനി 417105 നമ്പര്‍ ടിക്കറ്റിലൂടെ മൂന്നാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും ബംഗ്ലാദേശ് സ്വദേശിയായ ശദാദ് ഹുസൈന്‍ 565762 നമ്പറിലെ ടിക്കറ്റിലൂടെ നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹവും നേടി. 

ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് 2021 ഫെബ്രുവരി മൂന്നിന് നടക്കും. ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നരക്കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്.



Post a Comment

0 Comments