NEWS UPDATE

6/recent/ticker-posts

45 കാരന്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് 21കാരനായ ഭര്‍ത്താവിന്‍റെ മകനെ വിവാഹം കഴിച്ച് 35കാരി

മോസ്കോ: റഷ്യയിലെ പ്രമുഖ ബോഡിഫിറ്റ്നസ് ബ്ലോഗറായ മരീന ബല്‍മഷേവിന്‍റെ പുതിയ വിവാഹമാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. തന്‍റെ പുതിയ ഭര്‍ത്താവായി മരീന സ്വീകരിച്ചിരിക്കുന്നത് വ്ളഡമീര്‍ ഷെവറീന്‍ എന്ന 21കാരനെയാണ്. 35കാരിയായ മരീന വ്ലഡമീറുമായി അടുക്കുന്നത് ഭര്‍ത്താവുമായി താമസിക്കുന്ന തന്‍റെ കുടുംബ വീട്ടില്‍ വച്ചാണ്. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന വ്ലാഡമിര്‍ അവധിക്ക് എത്തിയതായിരുന്നു.[www.malabarflash.com]

എന്നാല്‍ വ്ലാഡമീറിന്‍റെ പിതാവ് അലക്സി ഷെവറീന്‍ ആയിരുന്നു മരീനയുടെ മുന്‍ ഭര്‍ത്താവ് എന്നതാണ് ഇതിലെ കൌതുകരമായ കാര്യം. 45 കാരനായ അലക്സി ഇപ്പോഴും തന്‍റെ മുന്‍ഭാര്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'തന്‍റെ മകനെ തന്‍റെ മുന്‍ ഭാര്യ വശീകരിച്ചതാണ്, അവര്‍ക്ക് എന്‍റെ വീട്ടില്‍ വച്ച് തന്നെ ഒരു നാണവും ഇല്ലാതെ അവര്‍ ലൈംഗികമായി ബന്ധം സ്ഥാപിച്ചു, എന്റെ മകനുമായി അല്ലായിരുന്നു ഈ ബന്ധമെങ്കില്‍ ഞാന്‍ അവള്‍ക്ക് മാപ്പ് കൊടുത്തെനേ' - അലക്സി പറയുന്നു.

വിവാഹ മോചനം നേടിയാലും തന്റെ സ്വത്തും പണവും എല്ലാം സംരക്ഷിക്കാന്‍ കഴിയുമെന്നാണ് അതിനിടെ ബോഡിഫിറ്റ്നസ് ബ്ലോഗറായ മരീന ബല്‍മഷേവ് പറയുന്നത്. തനിക്ക് വ്ലാഡമീറിനെ ഏഴാമത്തെ വയസുമുതല്‍ അറിയാമെന്നും. ഇത്രയും സുന്ദരമായ നീലക്കണ്ണുകള്‍ മറ്റാര്‍ക്കും ഇല്ലെന്നും ഇവര്‍ പറയുന്നു. ഏതാണ്ട് 5 ലക്ഷത്തോളം പേര്‍ വായിക്കുന്ന ബോഡിഫിറ്റ്നസ്, ഫാഷന്‍ എന്നിവ സംബന്ധിച്ചുള്ള ബ്ലോഗിന് ഉടമയാണ് മരീന. തന്‍റെ പുതിയ യുവാവായ ഭര്‍ത്താവിന് വേണ്ടി താന്‍ കോസ്മറ്റിക്ക് സര്‍ജറി നടത്തിയെന്ന കാര്യവും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്.

താന്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷവും മുന്‍പും ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ ഈ കാര്യം വെളിപ്പെടുത്തിയത്. ശരീരത്തിലെ അവശ്യമില്ലാത്ത തൊലി അടക്കം നീക്കം ചെയ്യുന്ന അബ്ഡൊമിനോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് ഇവര്‍ നടത്തിയത്. ഒരു കുടുംബം തകര്‍ന്നതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് യെസ് ആന്‍റ് നോ എന്നാണ് ഉത്തരമെന്ന് മരീന പറയുന്നു. അമ്മ, അച്ഛന്‍ എന്ന സ്ഥിരത തകര്‍ത്തതില്‍ എനിക്ക് വിഷമമുണ്ട്. എന്നാല്‍ പഴയ ഭര്‍ത്താവിന്‍റെ വിദ്വോഷവും ദേഷ്യവും ഒഴിവാക്കിയത് ആലോചിക്കുമ്പോള്‍ ഈ തീരുമാനം ശരിയെന്ന് തോന്നുന്നു - മരീന തന്‍റെ ഫോളോവേര്‍സിനോട് പറയുന്നു.

Post a Comment

0 Comments