NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ടെ വിദ്യാര്‍ഥിയെ റാഗ് ചെയ്ത മലയാളികളടക്കം 9 വിദ്യാര്‍ത്ഥികള്‍ മംഗളൂരുവില്‍ പിടിയില്‍

ബം​ഗ​ളൂ​രു: കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി​യാ​യ ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​യെ റാ​ഗ് ചെ​യ്ത കേ​സി​ൽ ഒ​മ്പ​ത് മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ളെ മം​ഗ​ളൂ​രു പോലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ശ്രീ​നി​വാ​സ ഫാ​ര്‍മ​സി കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍ഷ വി​ദ്യാ​ര്‍ഥി​യെ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ക​ൾ നി​ര​ന്ത​രം റാ​ഗി​ങ്ങി​ന്​ ഇ​ര​യാ​ക്കി​യ​താ​യാ​ണ് പ​രാ​തി.[www.malabarflash.com] 

ര​ണ്ടും മൂ​ന്നും വ​ര്‍ഷ ബി-​ഫാ​ര്‍മ വി​ദ്യാ​ര്‍ഥി​ക​ളാ​യ ജി​ഷ്ണു (20), പി.​വി. ശ്രീ​കാ​ന്ത (20), അ​ശ്വ​ന്ത് (20), സാ​യ​ന്ത് (22), അ​ഭി​രാ​ത് രാ​ജീ​വ് (21), പി. ​രാ​ഹു​ല്‍ (21), ജി​ഷ്ണു (20), മു​ക്​​താ​ർ അ​ലി (19), മു​ഹ​മ്മ​ദ് റ​സീം (20) എ​ന്നി​വ​രെ​യാ​ണ് പോലീ​​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

റാ​ഗി​ങ്ങി​നെ തു​ട​ർ​ന്ന്​ പ​ഠ​നം ഉ​പേ​ക്ഷി​ച്ച്​ വി​ദ്യാ​ർ​ഥി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ന്ന്​ സി​റ്റി പോലീ​​സ്​ ക​മീ​ഷ​ണ​ർ എ​ൻ. ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. കോ​ള​ജി​ലേ​ക്ക്​ മ​ട​ങ്ങു​ന്നി​ല്ലെന്ന്​ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. മ​കന്റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ര​ക്ഷി​താ​ക്ക​ൾ പോലീ​സി​ൽ അ​റി​യി​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​ൽ റാ​ഗി​ങ്​ വി​വ​രം പു​റ​ത്തു​വ​രു​ക​യു​മാ​യി​രു​ന്നെ​ന്ന്​ ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

Post a Comment

0 Comments