NEWS UPDATE

6/recent/ticker-posts

ഔഫ് വധക്കേസില്‍ തീവ്രവാദ ബന്ധവും അന്വേഷിക്കണം: എ എ റഹീം

കാഞ്ഞങ്ങാട്: ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദസംഘത്തിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം കാഞ്ഞങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

 കത്തി അറപ്പില്ലാതെ പ്രയോഗിക്കാനും ആഴത്തില്‍ മുറിവേല്‍പ്പിച്ച് ഒറ്റക്കുത്തിന് കൊല്ലാനും പരിശീലനം സിദ്ധിച്ചവര്‍ക്കേ സാധിക്കൂ. ഇത്തരം പരിശീലനം കേന്ദ്രങ്ങള്‍ ഇനിയുമുണ്ടോ. കൂടുതല്‍ പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം. 

ഇതിന്റെ വ്യാപ്തി വളരെ വലുതായതിനാല്‍ ഗൗരവസ്വഭാവത്തോടെ അന്വേഷിക്കണം. ലീഗിലെ ഒരു വിഭാഗം പൂര്‍ണമായും തീവ്രവാദസംഘങ്ങളുടെ തടവറയിലാണ്. രാഷ്ട്രീയലക്ഷ്യത്തോടെ നടത്തിയ കൊലപാതകം വളരെ ആസൂത്രിതവുമാണയെന്ന് റഹിം പറഞ്ഞു.

ലീഗിന്റെ അടിത്തറ ചോര്‍ന്നുപോകുമ്പോള്‍ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അതിനെ നേരിടാമെന്ന ധാരണയാണ്.

കാഞ്ഞങ്ങാട് നഗരസഭാചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ രണ്ടു കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്കു വോട്ടുചെയ്തത് കൗണ്‍സിലര്‍മാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍പോലും ലീഗിന് സാധിക്കുന്നില്ല. ലീഗിന്റെ അടിത്തറയിളകിയെന്നാണ് ഇത് കാണിക്കുന്നത്.

മുസ്ലിം ലീഗിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും തീവ്രവാദ ബന്ധത്തിനെതിരെയും ഡിവൈഎഫ്‌ഐ ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ ബ്ലോക്കിലും യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി സി ജെ സജിത്ത്, പ്രസിഡന്റ് പി കെ നിഷാന്ത്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ സബീഷ്, രേവതി കുമ്പള, സെക്രട്ടറിയറ്റംഗം രതീഷ് നെല്ലിക്കാട്ട്, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്, പ്രസിഡന്റ് വിപിന്‍ കാറ്റാടി, ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറര്‍ വി ഗിനീഷ് വെള്ളിക്കോത്ത് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments