ഉദുമ: പ്രശസ്ത കാർട്ടൂണിസ്റ്റം ചിത്രകാരനും ഉദുമ ഹൈസ്കൂളിൽ നിന്ന് വിരമിച്ച ചിത്രകലാധ്യാപകനുമായ കെ.എ.ഗഫൂറിന് 80 വയസു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ശിഷ്യനായ ചെറുകഥാകൃത്തും ഡോക്യുമെന്ററിസം വിധായകനുമായ എം.എ.റഹ്മാൻ , വിദ്യുച്ഛക്തി എന്റെ രചന എന്ന തന്റെ 4 നോവലെറ്റുകളുടെ സമാഹാര o വസതിയിൽ കൊണ്ടു പോയി സമർപ്പിച്ചു.[www.malabarflash.com]
കെ.എ.ഗഫൂർ രക്ഷാധികാരിയായ സുപ്രിയ സ്റ്റഡി സർക്കിളണ് പരിപാടി സംഘടിപ്പിച്ചത. പുസ്തകസമർപണശേഷം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് വിദ്യുച്ഛക്തി എന്റെ രചനയുടെ പ്രതി വിവർത്തകൻ കെ.വി കുമാരന് നല്കി പ്രകാശനം നിർവ്വഹിച്ചു.
പ്രൊഫസർ സി.കണ്ണൻ അധ്യക്ഷനായിരുന്നു. ലൈബ്രററി ഇല്ലാത്ത 1970 കളിൽ കെ.എ.ഗഫൂർ ഉദുമയിൽ സ്ഥാപിച്ച സുപ്രിയാ സ്റ്റഡി സർക്കിളിന്റെ പുസ്തകവായനാ സംരംഭത്തിൽ നിന്ന് ഊർജം കൊണ്ടാണ് താൻ എഴുത്തിന്റയും ചിത്രകലയുടെയും ഡോക്യുമെന്ററിയുടെയും ലോകത്തെത്തിയതെന്ന് എം.എ.റഹ്മാൻ ഓർമ്മിച്ചു.
വിദ്യുച്ഛക്തി എന്റെ രചന എന്ന പുസ്തകത്തിലെ ആ മുഖം വായിച്ചു കൊണ്ടാണ് എം.എ.റഹ്മാൻ പുസ്തക സമർപ്പണം നടത്തിയത്. സ്റ്റഡി സർക്
0 Comments