ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ രൂപവത്‌കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതകം എന്ന കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം ജനുവരിയിലാണ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സുലൈമാനി അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്.
മരണശിക്ഷ ലഭിക്കാവുന്ന ആസൂത്രിത കൊലപാതകം എന്ന കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ വർഷം ജനുവരിയിലാണ് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ സുലൈമാനി അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്.
പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമായിരുന്നു ഖാസിം സുലൈമാനിയുടെ കൊലപാതകമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊലപാതകം സംബന്ധിച്ച ഇറാഖിന്റെ അന്വേഷണം നടക്കുകയാണ്.
0 Comments