പള്ളിക്കര: കാഞ്ഞങ്ങാട്-കാസറകോട് സംസ്ഥാനപാതയിൽ ബേക്കൽ കോട്ടയ്ക്ക് സമീപം പള്ളിക്കര മേൽപ്പാലത്തിലെ ടോൾപിരിവ് അവസാനിപ്പിച്ചു. 2025 വരെ ടോൾ പിരിവ് തുടരാൻ അനുമതിയുണ്ടായിരുന്നെങ്കിലും അതിനുമുന്‍പുതന്നെ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.[www.malabarflash.com]
ഏതാനും വർഷം മുന്‍പ് പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിലെ ടോൾപിരിവ് നിർത്തിയപ്പോൾ തന്നെ അതിനും എത്രയോ വർഷങ്ങൾക്കുമുന്പു തുടങ്ങിയ പള്ളിക്കരയിലെ പിരിവ് അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഏകദേശം ഇതേ സമയത്ത് സ്ഥാപിച്ച നീലേശ്വരം മേൽപ്പാലത്തെ അന്നത്തെ യുഡിഎഫ് സർക്കാർ ടോൾ പിരിവിൽ നിന്ന് പൂർണമായും ഒഴിവാക്കിയിരുന്നു.
ഗതാഗതം സാധാരണനിലയിലായിരുന്നപ്പോൾ പ്രതിദിനം 16,000 രൂപ വരെ ഇവിടെ നിന്ന് പിരിഞ്ഞുകിട്ടിയിരുന്നു. എന്നാൽ അടുത്തിടെ ബേക്കൽ പാലം നവീകരണത്തിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിട്ടതും കോവിഡ് നിയന്ത്രണങ്ങളും പിരിവ് കുറയാൻ കാരണമായി. കൂടുതൽ വാഹനങ്ങൾ ഒരേസമയത്ത് എത്തുന്പോൾ ടോൾ ഗേറ്റ് അടയ്ക്കുന്നതുമൂലം ഗതാഗതക്കുരുക്കുണ്ടാകുന്നതും നിത്യസംഭവമായിരുന്നു. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയും കെഎസ്ആർടിസി ബസുകളെയും ടോൾ പിരിവിൽ നിന്ന് ഒഴിവാക്കിയിരുന്നു.
0 Comments