NEWS UPDATE

6/recent/ticker-posts

സ്വത്ത്​ തർക്കം: ടെക്കി യുവാവിനെ കൊല്ലാൻ പിതാവ്​ നൽകിയത്​ മൂന്ന്​ ലക്ഷത്തിന്‍റെ ക്വ​​​ട്ടേഷൻ; ​വെട്ടി നുറുക്കി തടാകത്തിൽ ഉപേക്ഷിച്ചു

ബംഗളൂരു: വെട്ടിനുറുക്കി ചാക്കിലാക്കിയ നിലയിൽ തടാകത്തിൽ ടെക്കി യുവാവിന്‍റെ മൃതദേഹം ക​ണ്ടെത്തിയ സംഭവത്തിൽ പിടിയിലായത്​ സ്വന്തം പിതാവ്​. സ്വത്ത്​ തർക്കത്തെ തുടർന്ന്​ മകനെ കൊല്ലാൻ മൂന്ന്​ ലക്ഷത്തിന്‍റെ ക്വ​ട്ടേഷൻ നൽകിയതാണെന്ന്​ തെളിഞ്ഞതിനെ തുടർന്ന്​ പിതാവും വാടക കൊലയാളികളും അറസ്റ്റിലായി.[www.malabarflash.com]

ബംഗളൂരു മല്ലേശ്വരം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ കൗശല്‍ പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് പിതാവ് ബി.വി. കേശവ പ്രസാദ്​ (50), വാടക കൊലയാളികളും തിപ്പസന്ദ്ര സ്വദേശികളു​മായ നവീന്‍ കുമാര്‍ (19), കേശവ്​ (19) എന്നിവരെ ആവലഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് ആവശ്യപ്പെട്ട് കൗശൽ പ്രസാദ്​ പിതാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഈമാസം 12ന്​​ മകനെ കാണാനില്ലെന്ന്​ കാട്ടി ബിസിനസുകാരനായ കേശവ പ്രസാദ്​ മല്ലേശ്വരം പോലീസിൽ പരാതി നൽകിയിരുന്നു​. ജനുവരി 10ന്​ മല്ലേശ്വരം 18ാമത്​ ക്രോസിൽ നിന്ന്​ രണ്ട്​ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോയ കൗശലിനെ കാണാനില്ലെന്നായിരുന്നു പരാതി. അതിന്​ മുമ്പ്​ കൗശൽ മൊബൈൽ ഫോൺ തന്‍റെ ഇളയ മകന്​ നൽകിയെന്നും കേശവ പ്രസാദ്​ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അന്നുതന്നെയാണ്​ എലേമല്ലപ്പ തടാകത്തിൽ ക​ണ്ടെത്തിയ മൂന്ന്​ ചാക്കുകളിൽ നിന്ന്​ ദുർഗന്ധം വമിക്കുന്നെന്ന വിവരം പ്രദേശവാസികൾ ആവലഹള്ളി പോലീസിൽ അറിയിക്കുന്നത്​. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോളാണ്​ ചാക്കുകളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്​. പിന്നീട്​ കൊല്ലപ്പെട്ടത് കൗശല്‍ പ്രസാദാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനൽകുകയും ചെയ്​തു.

പിന്നീട്​ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്​. കാണാതായെന്ന്​ പറയപ്പെടുന്ന ദിവസം മല്ലേശ്വരം 18 ക്രോസില്‍നിന്ന് കൗശൽ പ്രസാദ്​ ഒരു വെള്ള മാരുതി സെന്നിൽ കയറിപോകുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന്​ ലഭിച്ചു. ഈ കാര്‍ എലേമല്ലപ്പ തടാകത്തിന് സമീപത്തേക്കാണ് പോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കാർ ഏതാനും ദിവസം മുമ്പ്​ യൂസ്​ഡ്​ കാർ ഡീലറിൽ നിന്ന്​ നവീന്‍കുമാർ വാങ്ങിയതാണെന്നും കണ്ടെത്തി.

തുടർന്ന്​ നവീൻ കുമാറിനെ ചോദ്യം ചെയ്​തപ്പോളാണ്​ മകനെ കൊല്ലാൻ കേശവ പ്രസാദ്​ മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതായി വെളിപ്പെട്ടത്​. കേശവ പ്രസാദിന്‍റെ ഇളയ മകന്‍റെ സുഹൃത്തുക്കളാണ്​ അറസ്റ്റിലായ നവീൻ കുമാറും കേശവും. ഇരുവരും കൗശലിനെ കാറിൽ കയറ്റി എലേമല്ലപ്പ തടാകത്തിനരികിലേക്ക്​ കൊണ്ടുപോകുകയും ഉറക്കഗുളിക ചേർത്ത്​ മദ്യം നൽകുകയുമായിരുന്നു. അബോധാവസ്​ഥയിലായ കൗശലിനെ പിന്നാലെ ക​​​ഴുത്തറുത്ത്​ കൊന്നു. ഇതിനുശേഷം കൈകാലുകൾ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി മൂന്ന്​ ചാക്കുകളിലാക്കി തടാകത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Post a Comment

0 Comments