NEWS UPDATE

6/recent/ticker-posts

കളിച്ച് കൊണ്ടിരിക്കെ കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു

എടവണ്ണ: കളിച്ച് കൊണ്ടിരിക്കെ കുളത്തില്‍ വീണ കുട്ടികള്‍ മരിച്ചു. പത്തപ്പിരിയം പാണ്ടിയാടിലെ മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (7), കളരിക്കല്‍ കണ്ണച്ചം തൊടി ജിതേഷിന്റെ മകള്‍ ആരാധ്യ (5) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ് വൈകിട്ട് 6 മണിയോടെയാണ് സംഭവം.[www.malabarflash.com]


കളിക്കുന്നതിനിടെ കാണാതായ കുട്ടികളെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വയലില്‍ വെള്ളമെടുക്കുന്ന ചെറിയ കുളത്തില്‍ ഒരു കുട്ടിയെ പൊങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള തെരച്ചിലില്‍ മറ്റേ കുട്ടിയെയും കണ്ടെത്തുകയും ഉടനെ എടവണ്ണയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് ഭാഗ്യശ്രീയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും, ആരാധ്യയെ മഞ്ചേരി സ്വകാര്യാശുപത്രിയിലും പ്രവേശിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു.

ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയും ആരാധ്യ മഞ്ചേരി നുസ്‌റത്ത് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയുമാണ്. എടവണ്ണ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുധീഷ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.


മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


ഭാഗ്യശ്രിയുടെ മാതാവ്: പ്രീത. സഹോദരി: അനുഗ്രഹ. ആരാധ്യയുടെ മാതാവ്: അജ്ഞു. സഹോദരി: ആദ്ര.

Post a Comment

0 Comments