ന്യൂഡല്‍ഹി: ഐഎസ് കേസിൽ മലയാളിക്ക് ഏഴ് വര്‍ഷം കഠിന തടവും 73,000 രൂപ പിഴയും. കണ്ണൂര്‍ സ്വദേശി ഷാജഹാനെയാണ് ഡല്‍ഹി എന്‍ഐഎ കോടതി ശിക്ഷിച്ചത്. ഐഎസിൽ ചേരാനും ആളുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചെന്നുമാണ് കേസ്.[www.malabarflash.com]
2017 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2016 ഒക്ടോബറില്‍ ഐഎസില്‍ ചേരാനായി ഇയാൾ തുര്‍ക്കിയിലേക്ക് പോയി. ആദ്യം മലേഷ്യവഴി തുര്‍ക്കിയിലേക്ക് പോകാന്‍ ശ്രമം നടത്തി. തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ വച്ച് ഇയാളെ പിടികൂടുകയും ചെയ്തു. പിന്നീട് തായ്ലൻഡ് വഴി തുര്‍ക്കിയിലേക്ക് പോകൂന്നതിനിടെ വീണ്ടും പിടിയിലാകുകകയായിരുന്നു.
0 Comments