NEWS UPDATE

6/recent/ticker-posts

മുന്‍ കേന്ദ്ര മന്ത്രി ബൂട്ടാ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബൂട്ടാ സിങ് സമര്‍ത്ഥനും കാര്യശേഷിയുമുള്ള ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹം.[www.malabarflash.com] 

ദരിദ്രരുടെയും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെയും ഉന്നമനത്തിനു വേണ്ടി തന്റെ അധികാരം ഉപയോഗപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 
രാജ്യത്തിന് വിശ്വസ്തനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ട്വീറ്റ് ചെയ്തു. 

അകാലിദള്‍ നേതാവായി പ്രവര്‍ത്തനമാരംഭിച്ച ബൂട്ടാ സിങ് 1960ലാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. 1962 ല്‍ സാധ്‌ന നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. കേന്ദ്ര കൃഷിമന്ത്രിയായി സേനവമനുഷ്ടിച്ചിട്ടുണ്ട്. 2007-2010 കാലത്ത് കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ചെയര്‍പേഴ്‌സണായിരുന്നു. സിഖ് ചരിത്രത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

Post a Comment

0 Comments