അഹ്മദാബാദ്: ഇസ്ലാം സ്വീകരിക്കാൻ അനുമതി തേടി 32 കാരനായ ഹിന്ദു യുവാവ് ഗുജറാത്ത് ഹൈകോടതിയിലെത്തി. ഇസ്ലാമിലേക്ക് മാറാൻ അനുമതി തേടി ഭറൂച്ച് ജില്ല കലക്ടർക്ക് നൽകിയ അപേക്ഷയിൽ ഒരു വർഷമായിട്ടും തീരുമാനമാവാത്ത സാഹചര്യത്തിലാണ് ഹരജിക്കാരനായ ജിഗ്നേഷ് പട്ടേൽ ഹൈകോടതിയെ സമീപിച്ചത്.[www.malabarflash.com]
സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടും തന്റെ അപേക്ഷ കലക്ടർ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ജിഗ്നേഷ് പറയുന്നു. അപേക്ഷയിൽ എത്രയുംവേഗം തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്നു.
ആറു വർഷമായി മുസ്ലിമായി ജീവിക്കുന്ന താൻ സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറുന്നതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
0 Comments