NEWS UPDATE

6/recent/ticker-posts

ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തുന്നു

ഹോണ്ടയുടെ ജനപ്രിയ സെഡാൻ സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. 2021 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]

പുതിയ സിറ്റി ഹൈബ്രിഡിന് 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. കൂടാതെ ഈ മോഡലിന് പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മോഡല്‍ ഇതിനകം തായ്ലന്‍ഡ് വിപണിയില്‍ എത്തുന്നുണ്ട്. 98 ബിഎച്ച്പി കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിന്‍, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേഷന്‍ (ഐഎസ്ജി), 109 ബിഎച്ച്പി വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് യൂണിറ്റ്. ഈ സംവിധാനം ആഗോള വിപണിയിലെ പുതുതലമുറ ജാസിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിന്‍ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും പുതിയ ഹോണ്ട സിറ്റിയിലുണ്ടാകും. ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റി മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന കാറാണ്. ഇത് 27 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

0 Comments