NEWS UPDATE

6/recent/ticker-posts

വീട്ടമ്മയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് കാട്ടില്‍ തൂങ്ങിമരിച്ചു

കാസറകോട്: കാനത്തൂരില്‍ വീട്ടമ്മയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് കാട്ടില്‍ തൂങ്ങിമരിച്ചു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട കാനത്തൂർ വടക്കേകരയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വടക്കേ കരയിലെ വിജയന്റെ ഭാര്യ ബേബി (35) യാണ് മരിച്ചത്.[www.malabarflash.com]


വീട്ടിൽ വെച്ചാണ് സംഭവം. അതേസമയം വിജയനെ വീടിൽ നിന്നും 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ ഇവർ ബേബിയുടെ വീടായ കുണ്ടംകുഴിയിലാണ് താമസിച്ചിരുന്നത്. പിന്നീട് വിജയൻ സ്വന്തം നാടായ കാനത്തൂർ വടക്കേ കരയിൽ വീടും സ്ഥലവും വാങ്ങി താമസമാരംഭിക്കുകയായിരുന്നു.

വിജയനും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിനിടെയാണ് വെടിവെച്ചത്. വിവമറിഞ്ഞെത്തിയ പോലീസ് വാഹനത്തില്‍ ബേബിയെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി. വിജയന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.

ഇവർക്ക് ഒരു ചെറിയ കുട്ടിയുണ്ട്. വിവരമറിഞ്ഞ ആദൂർ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments