ഷാർജയിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കാസറകോട് സ്വദേശി മുഹമ്മദ് റിയാസിൽനിന്ന് 345 ഗ്രാം സ്വർണവും ദോഹയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശി മുഹമ്മദ് ഫൈസലിൽനിന്ന് 349 ഗ്രാം സ്വർണവും കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് സബീറിൽനിന്ന് 490 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
കസ്റ്റംസിന്റെ ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ചും ഇലക്ട്രോണിക്സ് മെഷീനുള്ളിലുമായിരുന്നു കടത്ത്.
മുഹമ്മദ് റിയാസിന്റെ ബാഗേജിലുണ്ടായിരുന്ന മുട്ട പാകം ചെയ്യുന്ന മെഷീനുള്ളിലും ടോർച്ചിനുള്ളിലുമായി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വർണം. മറ്റു രണ്ടുപേരും സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ച നിലയിലുമായിരുന്നു. ഈ വർഷം ആറു ദിവസങ്ങളിലായി എട്ടുപേരിൽനിന്നായി 3.55 കോടി രൂപ വിലമതിക്കുന്ന 7059 ഗ്രാം സ്വർണം പിടികൂടിയിരുന്നു. പേസ്റ്റ് രൂപത്തിലാക്കി ഗുളികമാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചും ട്രോളി ബാഗിലും മറ്റുമായി ഒളിപ്പിച്ചുകടത്തിയ സ്വർണമാണ് പിടികൂടിയിരുന്നത്. ദുബായ്, ബഹറിൻ, ഷാർജ, ദോഹ എന്നിവിടങ്ങളിൽനിന്നെത്തിയ കൂത്തുപറമ്പ്, കോഴിക്കോട്, കാസർഗോഡ്, ശ്രീകണ്ഠപുരം സ്വദേശികളിൽനിന്നാണ് സ്വർണം പിടികൂടിയത്.
പിടികൂടിയ സ്വർണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സ്വർണക്കടത്ത് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ തലശേരി സ്വദേശിയിൽനിന്ന് 5.70 ലക്ഷത്തിന്റെ വിദേശ കറൻസിയും പിടികൂടിയിരുന്നു. പരിശോധനയിൽ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ വെങ്കിട് നായിക്, കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, ബി. യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിട്ട് കുമാർ എന്നിവർ പങ്കെടുത്തു.

0 Comments