മട്ടന്നൂർ: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു സ്കൂൾ വിദ്യാർഥിനി മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.
ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്.
0 Comments