കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ ആംബുലൻസ് സർവീസിന്‍റെ സ്ഥിരം ഡ്രൈവറായ മുസദ്ദിഖ് മറ്റൊന്നും ആലോചിച്ചില്ല. പുതുമണവാളന്‍റെ വസ്ത്രത്തിൽ തന്നെ ആംബുലൻസിന്‍റെ വളയവും പിടിച്ച് നേരിട്ടെത്തി. കണ്ടുനിന്നവർ ആദ്യം ഒന്നമ്പരന്നു. മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കുമ്പോഴേക്കും സമയം വൈകുമെന്നും എന്‍റെ സന്തോഷത്തേക്കാൾ വില ഒരാളുടെ ജീവനുണ്ടെന്നുമായിരുന്നു മുസദ്ദിഖിന്‍റെ മറുപടി.
കൊതേരിയിലെ പനിമൂർച്ഛിച്ചു അവശയായ രോഗിയെ വാരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് മണവാളൻ പിന്നീട് കല്യാണ വീട്ടിലേക്ക് മടങ്ങിയത്. സുഹൃത്തും ശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടറിയുമായ ശുഹൈബ് കൊതേരിയാണ് സംഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ആറളം സ്വദേശിനി സുഹാനയാണ് മുസദ്ദിഖിന്‍റെ വധു. മട്ടന്നൂർ മണ്ണൂർ സ്വദേശികളായ ഇബ്രാഹിമിന്‍റെയും മറിയമിന്‍റെയും മകനാണ്.
0 Comments