NEWS UPDATE

6/recent/ticker-posts

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് : കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊടുവള്ളി ചവുടിക്കുന്നുമ്മല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.[www.malabarflash.com]


കൂട്ടുകാര്‍ക്കൊപ്പം വെള്ളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പമാണ് മുഹമ്മദ് അബ്ദുള്ള ബാവ ഇവിടെയെത്തിയത്. പടനിലം ഫെയ്‌സ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. ഉമ്മു സല്‍മയാണ് മാതാവ്. സഹോദരന്‍ അഹമ്മദ് കബീര്‍.

Post a Comment

0 Comments