രാജ്യത്തെ പരമോന്നത പുരസ്‌കാരമായ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കെഎസ് ചിത്ര പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായി. അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പദ്മശ്രീ പുരസ്‌കാരത്തിനും അര്‍ഹനായി.[www.malabarflash.com]
എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ (പബ്ലിക് അഫയേഴ്സ്) ഡോ ബെല്ലെ മൊനാപ്പ ഹെഗ്ഡെ (മെഡിസിന്‍), നരീന്ദര്‍ സിങ് കപാനി (മരണാനന്തരം-സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്), ബിബി ലാല്‍ (ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്‍ (സ്പിരിച്വലിസം) എന്നിവരും പദ്മ വിഭൂഷന് അര്‍ഹരായി.
10 പേര്‍ക്കാണ് പദ്മ ഭൂഷന്‍ പുരസ്‌കാരങ്ങള്‍. ചിത്രയ്‌ക്കൊപ്പം തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്സ്), രാം വിലാസ് പസ്വാന്‍ (പബ്ലിക് അഫയേഴ്സ്, കാല്‍ബേ സാദിഖ് കേശുഭായ് പട്ടേല്‍ (പബ്ലിക് അഫയേഴ്സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചു. ചന്ദ്രശേഖര്‍ കംബറ (ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍(പബ്ലിക് അഫയേഴ്സ്), നൃപേന്ദ്ര മിശ്ര (സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്റോഫ് (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ് (പബ്ലിക് അഫയേഴ്സ്) എന്നിവരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ മറ്റുള്ളവര്‍.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, ബാലന്‍ പുത്തേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍ എന്നിവരുള്‍പ്പെടെ 102 പേരാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
രാജ്യം റിപബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുന്നിന് മുന്നോടിയായാണ് പ്രഖ്യാപനങ്ങള്‍.
0 Comments