NEWS UPDATE

6/recent/ticker-posts

എസ് കെ എസ് എസ് എഫ് മുഖവാരികയില്‍ ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍

കോഴിക്കോട്: ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോള്‍ അത് സമുദായത്തിന് എതിരായി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്  സമസ്തയുടെ മുഖവാരികയായ സത്യധാരയിലൂടെ മന്ത്രി കെ ടി ജലീലിന്റെ മറുപടി. [www.malabarflash.com]

രാഷ്ട്രീയ പാര്‍ട്ടിയായ ലീഗിനെ വിമര്‍ശിച്ചാല്‍ അത് എങ്ങനെ ഇസ്ലാമോഫോബിയ ആകുമെന്ന് ജലീല്‍ ചോദിക്കുന്നു. ഇങ്ങനെ പറയുന്നത് ശുദ്ധ അംസബന്ധമാണ്. ലീഗ് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നിന്ന് മാറി ഒരു മതസത്വത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണെന്നും ജലീല്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്ലാമിക രാഷ്ട്രത്തിനുള്ള ആദ്യ ചുവടുവെപ്പാണ്. ആ രൂപത്തില്‍ തന്നെകണ്ട് അവരെ എതിര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് ശ്രമിക്കാതെ ലീഗ് അവരുമായി സഖ്യംചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യ വേഴ്ച തുടരും. ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടമായെന്നും ജലീല്‍ പറഞ്ഞു. 

ഇ ഡി ഡിയെ ഉപയോഗിച്ച് നേതാക്കളെയെല്ലാം വേട്ടയാടുന്നത് കൊണ്ട് പേടിച്ചാണോ പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് വരുന്നതെന്ന് ജലീല്‍ ചോദിക്കുന്നു.

ലീഗ് സമസ്തയെ സമ്മര്‍ദ്ധത്തിലാക്കുന്നുവെന്ന ചര്‍ച്ച സജീവമാകുന്നതിനിടെയാണ് എസ് കെ എസ് എസ് എഫ് മുഖവാരികയില്‍ ജലീലിന്റെ അഭിമുഖം വന്നത് എന്നത് ശ്രദ്ധേയമാണ്. വലിയ രാഷ്ട്രീയ പ്രാധാന്യവും ഇതിനുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗിനെ വിമര്‍ശിച്ച് ഒരു ഇടത് മന്ത്രിയുടെ അഭിമുഖം അടുത്തകാലത്തൊന്നും സമസ്തയുടെ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടില്ലെന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. 

ലീഗ് സമസ്തയുടെ നയപരിപാടികളില്‍ ഇടപെടുന്നതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം ഇപ്പോള്‍ സമസ്തയിലുണ്ട്. അത്തരക്കാര്‍ ലീഗിന് നല്‍കുന്ന ഒരു മുന്നറിയിപ്പായും ജലീലിന്റെ അഭിമുഖം വിലയിരുത്തപ്പെടുന്നുണ്ട്.

Post a Comment

0 Comments