ശനിയാഴ്ച രാവിലെ അജ്മാൻ ആമിന ആശുപത്രിക്ക് സമീപമാണ് സംഭവം. കാർ പാർക്ക് ചെയ്യവേ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്‌സിലറേറ്ററിൽ ചവിട്ടി നിയന്ത്രണം വിട്ടതാണ് അപകടകാരണം.
ഉമ്മുൽഖുവൈൻ സനയ്യയിലെ താമസസ്ഥലത്തുനിന്ന് ഷാൻലിയുടെ വൈദ്യപരിശോധനയ്ക്കായാണ് ഇവർ അജ്മാനിലെത്തിയത്. ഉമ്മുൽഖുവൈനിൽനിന്ന് അജ്മാൻ വരെ ലിജിയാണ് വാഹനമോടിച്ചത്. എന്നാൽ, വാഹനം പാർക്ക് ചെയ്തത് ഷാൻലിയാണ്. പാർക്ക് ചെയ്യാൻ ഭർത്താവിനെ സഹായിക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ ലിജിയുടെ മേൽ പാഞ്ഞുകയറിയത്.
30 വർഷത്തിലധികമായി ഉമ്മുൽഖുവൈനിലെ ടെറാക്കോ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ഷാൻലി. 23 വർഷമായി ലിജിയും ഉമ്മുൽഖുവൈനിലുണ്ട്. ഇടക്കാലത്ത് ലിജി അജ്മാൻ ഇന്ത്യൻ എക്‌സലന്റ് സ്കൂളിലെ ജീവനക്കാരിയായിരുന്നു, പിന്നീട് ജോലി അവസാനിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ദുബായിൽനിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മകൾ പവിത്ര ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. മകൻ പ്രണവ് തൃശ്ശൂർ എൻജിനിയറിങ് കോളേജിൽ പഠിക്കുന്നു. ഷണ്മുഖൻ വാഴപ്പുള്ളിയുടെയും ഇന്ദിരയുടെയും മകളാണ് ലിജി. രാജി ആണ് സഹോദരി.

സാമൂഹിക പ്രവർത്തകരായ സജാദ് നാട്ടിക, അഷറഫ് താമരശ്ശേരി, വിദ്യാധരൻ, ടെറാക്കോ കമ്പനി പ്രതിനിധികൾ എന്നിവർ മൃതദേഹം നാട്ടിലേക്ക് അയക്കാൻ സഹായിച്ചു.
0 Comments