വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ ഡോക്ടർ ഡോ. ഫബ്രീസിയോ സൊക്കോർസി (78) മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം.[www.malabarflash.com]
2015 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടറായിരുന്നു ഇദ്ദേഹം. ക്രിസ്മസിനു തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൻസർ രോഗിയുമാണു ഫബ്രീസിയോ.
മാർപാപ്പയുമായി ഇദ്ദേഹത്തിനു സന്പർക്കമുണ്ടായിരുന്നോ എന്നു വ്യക്തമല്ല. അടുത്തയാഴ്ച കോവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് മാർപാപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
0 Comments