സിഡ്നി: ദേശീയ ഗാനത്തിനിടെ കണ്ണ് നിറഞ്ഞത് അടുത്തിടെ മരിച്ച പിതാവിനെ ഓർത്തെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ദേശിയ ഗാനത്തിന്റെ സമയത്ത് അച്ഛനെ ഓര്‍ത്തു. വൈകാരികമായിരുന്നു അത്. [www.malabarflash.com]
താന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അതിനാൽ ഇന്ന് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ആ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു- സിറാജ് പറഞ്ഞു.
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്. മുഹമ്മദ് സിറാജ് ഓസ്ട്രേലിയയിൽ ടീമിനൊപ്പം പരിശീലനത്തിനായിരിക്കുമ്പോൾ കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു.
എന്നാൽ, ക്വാറന്റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതിനാൽ പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സിറാജിന് കഴിഞ്ഞില്ല.
0 Comments