നാഗ്പുർ: ശരീരത്തിൽ നേരിട്ടല്ലാതെ വസ്ത്രത്തിനു മുകളിലൂടെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതു പോക്സോ നിയമപ്രകാരമുള്ള കുറ്റമാവില്ലെന്നു നിരീക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജസ്റ്റീസ് പുഷ്പ ഗനേഡിവാല വീണ്ടും വിവാദത്തിൽ.[www.malabarflash.com]
പെണ്കുട്ടിയുടെ കൈയിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്നു ജസ്റ്റീസ് പുഷ്പ ഗനേഡിവാല വിധിച്ചു. പോക്സോ കേസ് പ്രതിയായ അന്പതുകാരൻ സെഷൻസ് കോടതി വിധിച്ച തടവുശിക്ഷയ്ക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഈ നിരീക്ഷണം നടത്തിയത്. കേസിൽ പോക്സോ നിയമത്തിലെ എട്ട്, പത്ത് സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങളും കോടതി റദ്ദാക്കി. ജനുവരി 15ന് നടത്തിയ വിധി പ്രസ്താവം ഇപ്പോഴാണു പുറത്തുവന്നത്.
ലിബ്നസ് കുജൂർ(50) എന്നയാൾ അഞ്ചു വയസുകാരിക്കു നേരെ 2018 ഫെബ്രുവരി 12നു ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണു ഹൈക്കോടതിയുടെ വിധിയുണ്ടായത്. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണു പ്രതി വീട്ടിലെത്തിയത്. ജോലി കഴിഞ്ഞ് താൻ വീട്ടിലെത്തിയപ്പോൾ പ്രതി മകളുടെ കൈകളിൽ പിടിച്ച് പാന്റ്സിന്റെ സിപ് തുറന്നനിലയിലാണു കണ്ടതെന്നാണ് അമ്മയുടെ മൊഴി. തുടർന്ന് അറസ്റ്റിലായ കുജൂരിനെ 2020 ഒക്ബോറിൽ സെഷൻസ് കോടതി അഞ്ചു വർഷം തടവിനു ശിക്ഷിച്ചു.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ മുപ്പത്തിയൊന്പതുകാരനെ മൂന്നു വർഷം തടവിനായിരുന്നു ശിക്ഷിച്ചത്. ഇയാളെ വെറുതേ വിട്ടുകൊണ്ടു നടത്തിയ നിരീക്ഷണത്തിലാണ്, ദേഹത്തു തൊടാത്തതിനാൽ പീഡനമായി കണക്കാക്കാനാവില്ലെന്നും വസ്ത്രത്തിലൂടെ സ്പർശിച്ചാൽ പീഡനമാവില്ലെന്നും പറഞ്ഞത്.
ജനുവരി 19നായിരുന്നു വിധി പ്രസ്താവമുണ്ടായത്. ബോംബെ ഹൈക്കോടതിയുടെ വിധിന്യായം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ബുധനാഴ്ച വിധി റദ്ദാക്കി.
ജനുവരി 19നായിരുന്നു വിധി പ്രസ്താവമുണ്ടായത്. ബോംബെ ഹൈക്കോടതിയുടെ വിധിന്യായം അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ബുധനാഴ്ച വിധി റദ്ദാക്കി.
0 Comments