ലീഗിനെ സിപിഐഎം വര്‍ഗീയമായി ആക്രമിക്കുന്നത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ്. താല്‍ക്കാലിക ലാഭത്തിനപ്പുറം ഇത് കേരളത്തെ വലിയ അപകടത്തിലാക്കുമെന്നും മുനവറലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
അതേ സമയം തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്ന കാര്യം ഇതുവരെ ആലോചിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞത്. യുഡിഎഫിലെ കാര്യങ്ങള്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തിരുവനന്തപുരത്ത് നടത്തുന്ന ചര്‍ച്ച ആരോഗ്യകരമായ നിലയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി മാത്രമല്ല, യുഡിഎഫിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരും. സമുദായങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
യുഡിഎഫില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാലുതവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.
0 Comments