മുംബൈ: മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു യുവതിയെ ഭർത്താവ് തള്ളിയിട്ടു കൊന്നു. ചെംബൂർ, ഗോവൻഡി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണു സംഭവം.[www.malabarflash.com]
രണ്ടുമാസം മുന്പായിരുന്നു ഇരുവരുടെയും വിവാഹം. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയും ട്രെയിനിലുണ്ടായിരുന്നു. യാത്രക്കാർ ബഹളം വച്ചതിനെത്തുടർന്ന് ട്രെയിൻ നിർത്തുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ റെയിൽവേ പോലീസ് പിടികൂടി.
ഏഴുവയസുള്ള കുട്ടിയെ അമ്മയുടെ ബന്ധുക്കൾക്കൊപ്പം വിട്ടു. ഇയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നു പോലീസ് പറഞ്ഞു.
0 Comments