NEWS UPDATE

6/recent/ticker-posts

അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണപ്പോള്‍ വയറില്‍ കത്തി കയറി യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട് : മുറുക്കുവാനായി അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണപ്പോള്‍ വയറില്‍ കത്തി കയറി യുവാവിന് ദാരുണാന്ത്യം. കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുക്കുഴിയിലെ കെ.ആര്‍ രാമന്‍കുട്ടി- തങ്കമ്മ ദമ്പതികളുടെ  മകന്‍ ബിജു (38) ആണ് മരിച്ചത്.[www.malabarflash.com]

ഈ മാസം അഞ്ചിന് രാത്രിയില്‍ സ്വന്തം വീട്ടില്‍ വെച്ചാണ് സംഭവം.  ഉടനെ തന്നെ ബന്ധുക്കള്‍ മാവുങ്കാലിലെ  സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  ബുധനാഴ്ച  രാത്രിയിലാണ് മരണം സംഭവിച്ചത്. കോണ്‍ക്രീറ്റ് ജോലിക്കാരനായിരുന്നു. 

ഭാര്യ: നിതു. മൂന്ന് പ്രായമുള്ള കുട്ടിയുണ്ട്. സഹോദരങ്ങള്‍: ജിജി, ഷാജി.

 

Post a Comment

0 Comments