NEWS UPDATE

6/recent/ticker-posts

ഹാര്‍വാര്‍ഡ് പ്രൊഫസറായി ജോലി വാഗ്ദാനം; എന്‍ഡിടിവിയില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക പെട്ടത് ചതിക്കുഴിയില്‍

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് എന്‍ഡിവിയില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നിധി റസ്ദാന്‍ പെട്ടത് സൈബര്‍ ചതിക്കുഴിയില്‍. തന്റെ വ്യക്തി വിവരങ്ങളെല്ലാം ചോര്‍ത്തപ്പെട്ടെന്നാണ് നിധി റസ്ദാന്‍ അറിയിച്ചിരിക്കുന്നത്.[www.malabarflash.com]


ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നെന്ന വ്യാജേന തന്നെ സമീപിച്ച സംഘം ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തുകയും 2020 സെപ്റ്റംബര്‍ 20 ന് ജോലിയില്‍ പ്രവേശിക്കാന്‍ അപ്പോയ്ന്റ്‌മെന്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ കൊവിഡ് പ്രതിസന്ധി മൂലം 2021 ജനുവരിയിലേക്ക് പ്രവേശനം നീട്ടിവെച്ചെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

ഇതിനിടയില്‍ ജോലി രാജിവെച്ച നിധി റസ്ദാന്‍ ഹാര്‍വാര്‍ഡില്‍ ജോലി ലഭിച്ചതിനാലാണ് എന്‍ഡിടിവി വിടുന്നതെന്ന് പറഞ്ഞ് അഭിമുഖങ്ങളും നല്‍കിയിരുന്നു. നീണ്ട 21 വര്‍ഷത്തെ ജോലി ഉപേക്ഷിച്ചാണ് ഇവര്‍ ഹാര്‍വാര്‍ഡിലേക്ക് പോവാനിരുന്നത്.

എന്നാല്‍ ഇതിനിടയില്‍ ജോലിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വൈകുന്നത് നിധി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ നല്‍കിയ ഔദ്യോഗിക വിവരങ്ങളില്‍ നിന്നും മറ്റും തന്റെ വ്യക്തിപരമായ വിവരങ്ങള്‍ ഈ സംഘം ചോര്‍ത്തുകയായിരുന്നെന്ന് നിധി റസ്ദാന്‍ മനസ്സിലാക്കുന്നത്. സംഭവവമുമായി ബന്ധപ്പെട്ട് നിധി പൊലീസിലും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments