NEWS UPDATE

6/recent/ticker-posts

ഖത്തർ-സൗദി പ്രതിസന്ധി അവസാനിച്ചു; ഇരു രാജ്യങ്ങളും അതിർത്തികൾ തുറന്നു

ദോഹ: മൂന്നര വർഷം നീണ്ടു നിന്ന ഖത്തർ ഉപരോധം അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദി-ഖത്തർ അതിർത്തികൾ തിങ്കളാഴ്ച രാത്രി മുതൽ തുറന്നുവെന്ന് കുവൈത്ത് അറിയിച്ചു. കുവൈത് ഭരണാധികാരി ശൈഖ് നവാഫിന്റെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് തീരുമാനം.[www.malabarflash.com]

ഉപരോധം മൂലമുണ്ടായ ഗൾഫ്​ പ്രതിസന്ധിക്കും ഇതോടെ അറുതി ആവുകയാണ്​. ജനുവരി അഞ്ചിന്​​​ സൗദിയിൽ നടക്കുന്ന ഗൾഫ്​ സഹകരണ കൗൺസിലിൻെറ (ജി.സി.സി) 41ാമത്​ ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമാകുമെന്ന്​ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിന്​ മുമ്പേയാണ്​ തീരുമാനമുണ്ടായിരിക്കുന്നത്​.

ഉച്ചകോടിയിൽ പ​ ങ്കെടുക്കാൻ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ കഴിഞ്ഞ ദിവസം സൗദി രാജാവിൻെറ ക്ഷണകത്ത്​ ലഭിച്ചിരുന്നു. ഖത്തറും സൗദിയും തമ്മിലുണ്ടാക്കിയ പരിഹാരകരാറുമായി ബന്ധപ്പെട്ട അന്തിമതീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. തിങ്കളാഴ്​ച തന്നെ ഖത്തർ സൗദി കരഅതിർത്തിയായ അബൂസംറ തുറക്കാനുള്ള ഒരുക്കങ്ങൾ നടന്നിരുന്നു. 

തുടക്കംമുതൽതന്നെ പ്രശ്​നത്തിൽ മധ്യസ്​ഥത വഹിക്കുന്ന കുവൈത്തിൻെറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ ഫലപ്രാപ്​തിയിലേക്ക്​ എത്തിയത്​. ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ്​ ​നടപടികൾ ത്വരിതഗതിയിലായത്​.

കഴിഞ്ഞ ദിവസം ഇൗജി​പ്ത് പ്രസി​ഡ​ൻറ്​ അബ്ദുൽ ഫ​ത്താ​ഹ് അൽസീസി​ക്ക് കുവൈ​ത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ ജാബിർ അസ്സബാഹ്​ കത്തയച്ചിരുന്നു. കുവൈ​ത്ത്​ വിദേ​ശ കാ​ര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹാണ്​ കൈ​റോ​ യി​ലെ​ത്തി ക​ത്ത്​ കൈ​മാ​റി​യത്. സൗദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ഖത്തറും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലിൻെറ ഭാഗമായാണ്​ കത്തെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. കഴിഞ്ഞ ദിവസം സൗദി, യു.എ.ഇ, ബഹ്റൈ​ൻ, ഖത്ത​ർ രാ​ഷ്ട്രത്തല​വന്മാ​ർക്കും കുവൈ​ത്ത്​ അമീർ ക​ത്ത​യച്ചി​രുന്നു.

അധികാരമൊഴിയുന്നതിന്​ മുമ്പേ  പ്രതിസന്ധി പരിഹരിച്ച്​ തങ്ങളുടെയും ഇസ്രായേലിൻെറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക്​ കൂടുതൽ സാഹചര്യമൊരുക്കുകയാണ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ലക്ഷ്യമിടുന്നത്​. 

2017 ജൂണിലാണ്​ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്​ത് രാജ്യങ്ങൾ ഖത്തറിനെതിരെ കരവ്യോമകടൽ ഉപരോധം തുടങ്ങിയത്​.

Post a Comment

0 Comments