കാസർകോട് അശ്വിനി നഗറിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഒന്നരയോടെയാണ് സംഭവം. ആശുപത്രിയിൽ സ്ത്രീയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
'കുമ്പള സ്വദേശിയായ സ്ത്രീയുടെ മകൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനെ ഡിസ്ചാർജ് ചെയ്ത് മരുന്നുവാങ്ങാൻ മെഡിക്കൽ ഷോപ്പിനു മുന്നിൽ നിൽക്കുകയായിരുന്നു സ്ത്രീ. ഇതിനിടയിൽ റഫീഖും സ്ത്രീയുടെ പിന്നിൽ നിന്നു. അയാൾ ശല്യപ്പെടുത്തുകയാണെന്ന് തോന്നിയപ്പോൾ മാറിനിന്നു. വീണ്ടും ശല്യപ്പെടുത്തിയതായി പറയുന്നു. മകെൻറ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് സ്ത്രീ അടിച്ചു. അടികൊണ്ട് ഒാടിയ റഫീഖിനു പിന്നാലെ സ്ത്രീയും ഓടി.
ആശുപത്രിക്ക് പുറത്തുണ്ടായിരുന്നു ഓട്ടാ ഡ്രൈവർമാരുൾപ്പടെയുള്ളവർ കാര്യം തിരക്കിയപ്പോൾ ശല്യപ്പെടുത്തിയെന്ന് പറഞ്ഞു. ഉടൻ തന്നെ റഫീഖിനു പിറകെ ആൾകൂട്ടം ഓടി. ഏതാണ്ട് 200 മീറ്റർ ദൂരെ ദേശീയ പാതയോരത്ത് സി.സി.സി.ടി.വിയിൽ ദൃശ്യം പതിയാതിടത്ത് വച്ച് റഫീഖിനെ പിടികൂടി മർദ്ദിച്ചുവെന്നാണ് പറയുന്നത്.
പിന്നീട് റഫീഖിനെ തള്ളിയും അടിച്ചും ആശുപത്രി കവാടത്തിലുണ്ടായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്ത്രീയുടെ മുന്നിലേക്ക് എത്തിയപ്പോൾ റഫീഖ് കുഴഞ്ഞുവീണു. ഇത് അഭിനയമാണെന്ന് കൂടെയുണ്ടായിരുന്നവർ കരുതി. ഉടൻ അവിടെയുണ്ടായിരുന്ന ചില സന്നദ്ധ പ്രവർത്തകർക്ക് സംശയം തോന്നിയതിനെ തുടർന്ന് പ്രഥമ ശുശ്രുക്ഷ നൽകാൻ ശ്രമിച്ചു. അപ്പോഴേക്കും ശ്വാസമെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു.'
ആശുപത്രിയിലേക്ക് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശരീരത്തിൽ മർദനത്തിെൻറ പാടുകളില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ മരണകാരണം മർദനമാണെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്നയുടനെ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കാൻ ശ്രമിച്ചുവെങ്കിലും കാമറ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. സ്ത്രീയുടെ പരാതിയിലും കേസെടുതിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗൾഫിലായിരുന്ന റഫീഖ് രണ്ടു വർഷം മുമ്പാണ് നാട്ടിലെത്തിയത്. കബീർ ഹസൈെൻറയും സൈനബയുടെയും മകനാണ്. ഭാര്യ റാബിയ. മക്കൾ: റാഹിൽ, റിസ, റിഫ.
0 Comments