NEWS UPDATE

6/recent/ticker-posts

റഫീഖിന്റെ മരണ കാരണം ഹൃദയാഘാതമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാസറകോട്: കാസര്‍കോട് നഗരത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് സ്ത്രീയെ ശല്ല്യം ചെയ്‌തെന്ന് ആരോപിച്ച് ഒരു സംഘം കൈയ്യേററം ചെയ്യുന്നതിനിടെ മരണപ്പെട്ട ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.[www.malabarflash.com]


റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം റഫീഖിന്റെ കഴുത്തിന് പിടിച്ചതിന്റെ ചെറിയ പരിക്കും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മരണകാരണമല്ലെന്നാണ് വിലയിരുത്തല്‍. യുവാവിന്റെ ഹൃദയധമനിയില്‍ അഞ്ച് ബ്ലോക് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

റഫീഖിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പരിയാരം സി എച് സെന്ററില്‍ കുളിപ്പിച്ചു. തുടര്‍ന്ന് ദേളിയിലെ വീട്ടിലെത്തിച്ച ശേഷം ഖബറടക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് വെച്ചാണ് റഫീഖ് മരിച്ചത്. കുമ്പള സ്വദേശിയായ സ്ത്രീയെ ശല്യം ചെയ്തുവെന്നാരോപിച്ച് റഫീഖും സ്ത്രീയും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയില്‍ സ്ത്രീ റഫീഖിനെ സ്ത്രിഅടിച്ചതോടെ യുവാവ് സ്ഥലം വിട്ടു. ബഹളം കേട്ടെത്തിയവരോട് റഫീഖ് തന്നെ ശല്യപ്പെടുത്തിയ കാര്യം അറിയിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന ആള്‍കൂട്ടം പിന്തുടര്‍ന്ന് പിടിച്ച് ആശുപത്രി പരിസരത്ത് കൊണ്ടുവന്നപ്പോഴെക്കും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Post a Comment

0 Comments