NEWS UPDATE

6/recent/ticker-posts

ഇടത് സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തില്‍ സമസ്തക്ക്‌ പരാതിയില്ല; നേതാക്കളുടെ ക്ഷണപ്രകാരം നിവേദന സമര്‍പ്പണ വേളയില്‍ സന്നിഹിതനായെന്നും മന്ത്രി ജലീല്‍

തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണ വിഷയത്തില്‍ സമസ്തക്ക് പരാതിയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്തയുടെ സംവരണ സംരക്ഷണ സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു.[www.malabarflash.com]


നേതാക്കളുടെ ക്ഷണപ്രകാരം മന്ത്രി ജലീലും നിവേദന സമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു. മറ്റുള്ളവര്‍ക്ക് ന്യായമായത് നല്‍കുന്നതില്‍ തങ്ങൾക്ക് പരാതിയില്ലെന്നും സംവരണ സമുദായങ്ങള്‍ക്ക് ഇക്കാലമത്രയും ലഭിച്ചുകൊണ്ടിരുന്നതില്‍ കുറവുവരാതെ നോക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ പ്രസിഡണ്ടും പ്രൊഫ: കെ. ആലിക്കുട്ടി മുസ്ല്യാർ ജനറൽ സെക്രട്ടറിയുമായ കേരളത്തിലെ പണ്ഡിത സഭകളിൽ പ്രഥമ നിരയിൽ ഗണിക്കപ്പെടുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കീഴിലുള്ള സംവരണ സംരക്ഷണ സമിതിയുടെ ഭാരവാഹികൾ ഇന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ട് നിവേദനം സമർപ്പിച്ചു. 

മറ്റുള്ളവർക്ക് ന്യായമായത് നൽകുന്നതിൽ സമസ്തക്ക് പരാതിയില്ലെന്നും സംവരണ സമുദായങ്ങൾക്ക് ഇക്കാലമത്രയും ലഭിച്ചുകൊണ്ടിരുന്നതിൽ കുറവുവരാതെ നോക്കണമെന്നും സമസ്ത നേതാക്കൾ മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാം കേട്ട ശ്രീ പിണറായി വിജയൻ സംവരണ സമുദായങ്ങൾക്ക് ഒരു ലവലേശവും ആശങ്ക വേണ്ടെന്ന് സംശയലേശമന്യേ വ്യക്തമാക്കി. 

മെഡിക്കൽ പി.ജി കോഴ്സിന് SEBC സംവരണം ഉയർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം നിലവിൽ കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ്റെ പരിശോധനയിലാണ്. ഇക്കാര്യത്തിൽ കമ്മീഷൻ്റെ ശുപാർശ ലഭ്യമാകുന്ന മുറക്ക് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും സംഘത്തിന് മുഖ്യമന്ത്രി ഉറപ്പു നൽകി.

സമസ്ത നേതാക്കളുടെ ക്ഷണപ്രകാരം ഞാനും നിവേദന സമർപ്പണ വേളയിൽ സന്നിഹിതനായിരുന്നു. ഡോ: എൻ.എ.എം അബ്ദുൽ ഖാദർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, മുസ്തഫ മുണ്ടുപാറ, കെ. മോയിൻകുട്ടി മാസ്റ്റർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തല്ലൂർ, നാസർ ഫൈസി കൂടത്തായി എന്നിവരാണ് സമസ്ത ഡെലഗേഷനിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം നിയമസഭാ കാൻെറീനിൽ നിന്ന് ചായ കുടിച്ചാണ് ഞങ്ങൾ പിരിഞ്ഞത്. കാൻ്റീനിൽ വെച്ച് അഡ്വ: എം. ഉമ്മർ എം.എൽ.എയും ഞങ്ങളോടൊപ്പം ചേർന്നു.

സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ പ്രസിഡണ്ടും പ്രൊഫ: കെ. ആലിക്കുട്ടി മുസ്ല്യാർ ജനറൽ സെക്രട്ടറിയുമായ കേരളത്തിലെ പണ്ഡിത...

Posted by Dr KT Jaleel on Monday, 18 January 2021

Post a Comment

0 Comments