NEWS UPDATE

6/recent/ticker-posts

പ്രാദേശികനേതാക്കളെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളാക്കുന്ന പ്രവണത തള്ളിക്കളയാനാകില്ല-സുപ്രീം കോടതി


ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രാദേശിക നേതാക്കളെ പ്രതികളാക്കുന്ന പ്രവണത തള്ളിക്കളയാനകില്ലെന്ന് സുപ്രീം കോടതി. മലപ്പുറം താനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റഫീഖ് കൊല്ലപ്പെട്ട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കവെ ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം.[www.malabarflash.com]

കേസിലെ ഒന്‍പതാം പ്രതിയായ സി.പി.എം. പ്രവര്‍ത്തകന്‍ അഫസലിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.

2019 ഒക്ടോബര്‍ 24 ന് ആണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനും മലപ്പുറം താനൂര്‍ സ്വദേശിയുമായ റഫീഖിനെ കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രോസിക്യുഷന്‍ കേസ്. കേസിലെ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകര്‍ ആണ്. ഒന്‍മ്പതാം പ്രതിയും പ്രാദേശിക സി.പി.എം. നേതാവുമായ അഫ്‌സലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റഫീഖിന്റെ മാതാവാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കൊലപാതകം നടന്ന് ആദ്യ മൂന്ന് ദിവസം അഫസലിന്റെ പേര് എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സംഘര്‍ഷകള്‍ കൂടുതലായ മലബാര്‍ മേഖലയില്‍ നിരപരാധികളായ പ്രാദേശിക നേതാക്കളെ പ്രതിപട്ടികയില്‍ ഉള്‍പെടുത്താറുണ്ടെന്ന് അഫസലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ പ്രവണത കേരളത്തില്‍ തള്ളി കളയാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഹര്‍ജി തള്ളി കൊണ്ട് വ്യക്തമാക്കി.

റഫീഖിന്റെ മാതാവ് കുഞ്ഞുമോള്‍ക്ക് വേണ്ടി അഭിഭാഷകരായ സന്തോഷ് കൃഷ്ണന്‍, സുള്‍ഫിക്കര്‍ അലി എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും അഫസലിന് വേണ്ടി അഭിഭാഷകരായ പി വി ദിനേശ്, ടി പി സിന്ധു എന്നിവരും ഹാജരായി.

Post a Comment

0 Comments