ഇടതുപക്ഷത്തിന് 41.6 ശതമാനം വോട്ട് ലഭിക്കുമ്പോൾ ഐക്യജനാധിപത്യ മുന്നണിക്ക് 34.6ഉം ബി.ജെ.പിക്ക് 15.3ഉം ശതമാനം വോട്ട് ലഭിക്കും. ഉമ്മൻചാണ്ടിയേക്കാൾ(22 ശതമാനം) ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയൻ(47 ശതമാനം) എന്നും സർവേഫലം തെളിയിക്കുന്നു.
എബിപി നെറ്റ്‌വർക്കും സി–വോട്ടറും ചേർന്നാണ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.
ബംഗാളിൽ തൃണമൂലിനും തമിഴ്നാട്ടിൽ യു.പി.എ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എൻ.ഡി.എക്കുമാണ് മേൽക്കൈ. ഒക്ടോബർ–ഡിസംബർ മാസങ്ങളിലായി 12 ആഴ്ചകളിലായായിരുന്നു സർവേ. കേരളത്തിൽ 6000 പേരാണ് സർവേയിൽ പങ്കെടുത്തത്.
എൽഡിഎഫിന് 41.6% വോട്ട്, 81 –89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49 – 57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 0–2 സീറ്റ്; മറ്റുള്ളവർക്ക് 8.5% വോട്ട്, 0–2 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോജിച്ചത് യോജിച്ചത് പിണറായി വിജയനെന്ന് 46.7% പേർ, ഉമ്മൻ ചാണ്ടിയെന്ന് 22.3%, മൂന്നാം സ്ഥാനം ആരോഗ്യ മന്ത്രി ഷൈലജ ടീച്ചക്കാണ് (6.3%).
ബംഗാളിൽ തൃണമൂലിന് 43% വോട്ട്, 154–163 സീറ്റ്; ബിജെപി – 37.5% വോട്ട്, 98–106 സീറ്റ്; കോൺഗ്രസ്–ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26–34 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമത ബാനർജിക്ക് 49%, ദിലീപ് ഘോഷ് – 19%, സൗരവ് ഗാംഗുലിക്ക് 13% എന്നിങ്ങനെയാണ് പിന്തുണ.
തമിഴ്നാട്ടിൽ യുപിഎ – 41.1% വോട്ട്, 158 – 166 സീറ്റ്; എൻഡിഎ – 28.7% വോട്ട്, 60–68 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എം.കെ.സ്റ്റാലിനെ പിന്തുണച്ചത് 36.4% പേർ. ഇ.കെ. പളനിസ്വാമിയെ പിന്തുണച്ചത് 25.5% പേർ.
0 Comments