ടാറ്റയുടെ ചെറിയ മൈക്രോ എസ്യുവി ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വില്‍പ്പനയ്ക്ക് എത്തും. കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ വാഹന പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഡലാണ് ടാറ്റ HBX മൈക്രോ എസ്യുവിയുടേത്.[www.malabarflash.com]
പുതുവര്‍ഷത്തില്‍ ടാറ്റ നിരയില്‍ നിന്ന് നിരവധി മോഡലുകളാണ് വിപണിയില്‍ അണിനിരക്കാന്‍ ഒരുങ്ങുന്നത്. അതില്‍ ഹാരിയര്‍ അടിസ്ഥാനമാക്കിയുള്ള ഗ്രാവിറ്റാസ് ഏഴ് സീറ്റര്‍ എസ്യുവി, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സോടുകൂടിയ ആള്‍ട്രോസിന്റെ ടര്‍ബോചാര്‍ജ്ഡ് പതിപ്പ്, ഹെക്‌സയുടെ സഫാരി എഡിഷന്‍, ആള്‍ട്രോസ് ഇലക്ട്രിക് എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
ഗ്രാവിറ്റാസിനെ ജനുവരിയില്‍ പരിചയപ്പെടുത്തിയതിനു ശേഷമായിരിക്കും HBX കണ്‍സെപ്റ്റ് അധിഷ്ഠിത മൈക്രോ എസ്യുവി നിരത്തുകളില്‍ ഇടംപിടിക്കുക. ടൈമെറോ എന്ന് പേര് നല്‍കാന്‍ ഒരുങ്ങുന്ന ഈ കാറിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോള്‍.
അതിന്റെ ഭാഗമായി വാഹനത്തിന്റെ പുതിയ സ്‌പൈ ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. പ്രൊഡക്ഷന് തയാറെടുത്തിരിക്കുന്ന മൈക്രോ എസ്യുവിയുടെ രൂപഘടനയെ കുറിച്ചുള്ള സൂചനകള്‍ ഈ ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ട്.
ഏകദേശം 4.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് കുഞ്ഞന്‍ HBX ന് വില പ്രതീക്ഷിക്കുന്നത്.
0 Comments