തൊടുപുഴ-ഇടുക്കി റോഡിലെ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ബക്കറ്റില്‍ പണം ഇട്ട് ബാലന്‍സ് എടുക്കുന്ന വ്യാജേനയാണ് പണം മോഷ്ടിക്കുന്നത്. സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നിന്ന് രണ്ടു വെള്ളിയാഴ്ചകളില്‍ ആയി 2950 രൂപ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബക്കറ്റില്‍ നിന്നും പണം മോഷ്ടിക്കുന്ന കാര്യം പരിപാലന സമിതിക്ക് ബോധ്യപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ വെള്ളിയാഴ്ച സൈഫുല്‍ ഷെയ്ഖ് മസ്ജിദില്‍ എത്തുകയും ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
0 Comments