ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന്റെ വാഹനം കര്‍ണാടകയില്‍വച്ച് അപകടത്തില്‍പ്പെട്ടു. കേന്ദ്രമന്ത്രി പരിക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ വിജയ നായിക്കും സഹായി ദീപക്കും മരിച്ചു. കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക്ക് ഗോവയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.[www.malabarflash.com]
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ അങ്കോളയില്‍വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനം പൂര്‍ണമായും തകര്‍ന്നു. കര്‍ണാടകയിലെ യെല്ലാപൂരില്‍നിന്ന് ഗോകര്‍ണത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. കേന്ദ്രമന്ത്രിയുടെ ഭാര്യയേയും സഹായിയേയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ആയുഷ് (സ്വതന്ത്ര ചുമതല), പ്രതിരോധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാണ് ശ്രീപാദ് നായിക്ക്. നോര്‍ത്ത് ഗോവയില്‍നിന്നുള്ള ബിജെപി എംഎല്‍എയാണ് അദ്ദേഹം.
0 Comments