NEWS UPDATE

6/recent/ticker-posts

കാസർകോട് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി നൽകാൻ കൊണ്ടുവന്ന ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂപ പിടിച്ചെടുത്തു

കാസർകോട്:  കാസർകോട് ആ​ർ​ടി ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് ഡി​വൈ​സ്പി വി.​ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഏ​ജ​ന്‍റി​ന്‍റെ പ​ക്ക​ൽ നി​ന്നും ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ പി​ടി​കൂ​ടി.[www.malabarflash.com]

വി.​സു​രേ​ഷ് എ​ന്ന ഏ​ജ​ന്‍റ് കൊ​ണ്ടു​വ​ന്ന 1,97,720 രൂ​പ​യാ​ണ് ഓ​ഫീ​സി​ന​ക​ത്ത് വ​ച്ച് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പ​ത്തി​ല​ധി​കം ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ പേ​രും ഇ​വി​ടെ നി​ന്നും ല​ഭി​ച്ച തു​ക​യു​ടെ ക​ണ​ക്കും അ​ട​ങ്ങി​യ ലി​സ്റ്റും ക​ണ്ടെ​ടു​ത്തു. 

ഇ​തു സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്നും ഇ​ൻ​സ്പെ​പെ​ക്ട​ർ വി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Post a Comment

0 Comments