NEWS UPDATE

6/recent/ticker-posts

പാകിസ്താനില്‍ പുരുഷനായി മാറിയ വനിത ഇപ്പോള്‍ പള്ളി ഇമാം

കറാച്ചി: പാകിസ്താനിലെ നങ്കാന സാഹിബ് പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ഉള്‍പ്പടെ നേതൃത്വം നല്‍കുന്നത് പുരുഷനായി മാറിയ വനിത. മുഹമ്മദ് അബ്ദുല്ല എന്ന പള്ളി ഇമാം ആണ് സ്ത്രീത്വത്തില്‍ നിന്നും പുരുഷനായി മാറി വ്യത്യസ്തമായ ജീവിതം തുടരുന്നത്.[www.malabarflash.com]

എട്ടു സഹോദരിമാരുള്ള കുടുംബത്തിലെ ഏറ്റവും ഇളയവളായ 'നസീം താഹിറ' ശാരീരിക മാറ്റങ്ങള്‍ കാരണമാണ് ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയത്. 

ഡെയ്‌ലി പാകിസ്താന്‍.കോം ആണ് മുഹമ്മദ് അബ്ദുല്ലയുടെ അഭിമുഖം സഹിതം വാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങള്‍ക്കു മുമ്പാണ് 'നസീം താഹിറ'ക്ക് അടിവയറ്റില്‍ കഠിനമായ വേദന തുടങ്ങിയതെന്ന് മുഹമ്മദ് അബ്ദുല്ല സ്വന്തം കഥ വിവരിച്ചുകൊണ്ട് പറഞ്ഞു. പ്രാദേശിക ഡോക്ടര്‍ റഫര്‍ ചെയ്തതിനെ തുടര്‍ന്ന് നഗരത്തിലെ പ്രധാന ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ നിന്നാണ് ശാരീരിക മാറ്റങ്ങള്‍ കണ്ടതെന്നും പുരുഷനായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനായ ധാരാളം ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു. 'നസീം താഹിറ' ആയിരുന്ന കാലത്ത് ഇവര്‍ ഖുര്‍ആന്‍ മുഴുവന്‍ മനപാഠമാക്കിയിരുന്നു. കൂടാതെ മതപഠന കോഴ്‌സായ ആലിമ ഫാസില്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. 

പുരുഷനായി മാറിയതോടെ പള്ളിയില്‍ ഇമാമായി ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടു പെണ്‍ക്കള്‍ മാത്രമുള്ള തനിക്ക് ഒരു മകനെ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് മുഹമ്മദ് അബ്ദുല്ലയുടെ പിതാവ് ഫലക് ഷേര്‍ പറയുന്നത്. പുരുഷനായതിലൂടെ ഇപ്പോള്‍ ജീവിതം കൂടുതല്‍ ആസ്വദിക്കുകയാണെന്ന് മുഹമ്മദ് അബ്ദുല്ല പറയുന്നു.

Post a Comment

0 Comments