NEWS UPDATE

6/recent/ticker-posts

മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കുന്ന സാഹിത്യ സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം: യഹ്യ തളങ്കര

ദുബൈ: സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റത്തില്‍ എല്ലാ മേഖലകളിലും എന്ന പോലെ സാഹിത്യ രംഗവും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്ന പ്രചാരങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് വര്‍ദ്ധിച്ചുവരുന്ന പ്രവണത ആശങ്കാജനകമാണെന്ന് യു.എ.ഇ കെ എം സി സി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.[www.malabarflash.com]

മഞ്ചേശ്വരം മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.ബി അബ്ദുല്‍ റസാഖ് സാഹിബിന്റെ രണ്ടാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ലാതല സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശങ്ങളുള്‍കൊള്ളുന്ന സാഹിത്യ സൃഷ്ടികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക വഴി മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ സാധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഓണ്‍ലൈനില്‍ നടത്തിയ കാസറകോട് ജില്ലാതല അന്താരാഷ്ട്ര കവിതാ രചനാ മത്സരത്തില്‍ സാറ ഉബൈദ് ഒന്നാം സ്ഥാനവും സാകിര്‍ ഹുസ്സൈന്‍ കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും മുനീര്‍ ഉറുമി, ഷുഹൈല്‍ മാടാപ്പുറം എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. 

പ്രബന്ധ രചനാ മത്സരത്തില്‍ സാകിര്‍ ഹുസ്സൈന്‍ കാഞ്ഞങ്ങാട് (ഒന്നാം സ്ഥാനം) മുഹമ്മദ് സയീദ് അംഗഡിമുഗര്‍ (രണ്ടാം സ്ഥാനം) ഷാഹില്‍ ആരിക്കാടി, അബ്ദുസ്വമദ് യു എ ഊജംപാടി (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികളായത്.

ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ടി എ മൂസ, ഹംസ തൊട്ടിയില്‍, എം അബ്ബാസ്, എ കെ എം അഷ്റഫ്, അഷ്റഫ് കര്‍ള, ഹനീഫ് കല്‍മാട്ട, റാഫി പള്ളിപ്പുറം, ഹസൈനാര്‍ തോട്ടുംഭാഗം, സലിം സന, സിദ്ദീഖ് ചൗക്കി, ഉപ്പി കല്ലങ്കൈ, റൗഫ് കെ.ജി.എന്‍, ഷുഹൈല്‍ കോപ്പ, അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈ, സഫ്വാന്‍ അണങ്കൂര്‍, സര്‍ഫ്രാസ് പട്ടേല്‍, ഹനീഫ് കട്ടക്കാല്‍, ഇബ്രാഹിം മഞ്ചേശ്വര്‍, ഷംസു കുബണൂര്‍, സലിം പൊസോട്ട്, ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്റഫ് ബായാര്‍ സ്വാഗതവും അലി സാഗ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments