കാഞ്ഞങ്ങാട്: കുടുംബത്തോടൊപ്പം വിനോദയാത്ര ചെയ്യുകയായിരുന്ന പന്ത്രണ്ട് വയസുകാരി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ടു. ചിത്താരി പിബി റോഡിലെ ആയിഷ-അഷ്‌റഫ് ദമ്പതികളുടെ മകള്‍ അസ്‌ലഹ ഫര്‍ഹത്താണ് മരണപ്പെട്ടത്.[www.malabarflash.com]
കൊടൈക്കനാൽ, നാകൂർദർഗ, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനായി കുടുംബസമേതം ബുധനാഴ്ച രാത്രിയിലാണ് ഇവർ യാത്ര പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പാലക്കാട് ഒഴിഞ്ഞാമ്പാറയെത്തിയപ്പോള്‍ കുട്ടിക്ക് കടുത്ത ശ്വാസം മുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായില്‍ ചിത്താരിയുടെ സഹോദരി പുത്രിയാണ് അസ്‌ലഹ.
ഡിഗ്രി വിദ്യാര്‍ത്ഥി മുഷരീഫ, മുഹമ്മദ് സഫ്ഹാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
0 Comments