NEWS UPDATE

6/recent/ticker-posts

ഒമ്പതാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക്​ 15 വർഷം കഠിനതടവും പിഴയും


പത്തനംതിട്ട: ഒമ്പതാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക്​ 15 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. ഇരയായ പെൺകുട്ടി കൂറുമാറിയിട്ടും ശാസ്​ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്​ കന്യാകുമാരി ജില്ലക്കാരനായ രാജനെ (39) ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനൽ ഒന്നാം നമ്പർ സെഷൻസ് ജഡ്ജി സാനു എസ്. പണിക്കരാണ്​ വിധിപറഞ്ഞത്​.[www.malabarflash.com]


2009ൽ ആണ് കേസിനാധാരമായ സംഭവം. വീടിനുസമീപത്തെ പള്ളിയുടെ പണിക്കുവന്ന രാജൻ എന്നയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണി ആക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂടൽ പൊലീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്‌തത്​. വിചാരണവേളയിൽ പെൺകുട്ടി പ്രതിക്ക്​ അനുകൂലമായി മൊഴി നൽകിയെങ്കിലും പരിശോധിച്ച ഡോക്ടറോട് പറഞ്ഞ മൊഴിയും ഗർഭഛിദ്രം നടത്തുന്നതിന്​ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയും ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകളും നിരത്തി കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷന്​ കഴിഞ്ഞു.

aaaaaaaa  

കോടതിയിൽ കളവായി മൊഴി പറഞ്ഞ ഇരക്കെതിരെ ക്രിമിനൽ നടപടി നിയമപ്രകാരം ശിക്ഷനടപടി സ്വീകരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചിരുന്നു. പ്രായം പരിഗണിച്ചും രണ്ടുവയസ്സുള്ള കുട്ടിയുമൊത്ത് കുടുംബജീവിതം നയിക്കുന്നതിനാലും നടപടി ഒഴിവാക്കുന്നതായി വിധിന്യായത്തിൽ കോടതി പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്​. മനോജ് ഹാജരായി.

Post a Comment

0 Comments