NEWS UPDATE

6/recent/ticker-posts

പാലാരിവട്ടം പാലം തകര്‍ച്ച; കരാര്‍ കമ്പനിയില്‍ നിന്ന് 24.52 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍

കൊച്ചി: പാലാരിവട്ടം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി കരാര്‍ കമ്പനിയായ ആര്‍ ഡി എസ് 24.52 കോടി രൂപ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യമുന്നയിച്ച് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.[www.malabarflash.com]

പാലം പുതുക്കി പണിത ചെലവാണ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാലം നന്നായി നിര്‍മിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും ഇത് സര്‍ക്കാരിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു. കരാര്‍ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്.

2016 ഒക്ടോബര്‍ 12 നാണ് പാലം ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകളുണ്ടായി. പാലത്തിലെ ടാറിളകി റോഡും തകര്‍ന്നു.

Post a Comment

0 Comments