NEWS UPDATE

6/recent/ticker-posts

പോകോ എം3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോകോ എം2 ഫോണിന്റെ പിന്‍ഗാമിയായ പോകോ എം3 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറയും വാട്ടര്‍ ഡ്രോപ്പ് നോച്ച് സ്‌റ്റൈലിലുള്ള ഡിസ്‌പ്ലേയുമാണ് പോകോയുടെ പ്രധാന സവിശേഷതകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 128 ജിബി വരെ സ്‌റ്റോറേജ് ഓപ്ഷന്‍ ലഭ്യമാണ്.[www.malabarflash.com]


ഇന്ത്യയില്‍ 10999 രൂപയാണ് പോകോ എം3യുടെ ആറ് ജിബി + 64 ജിബി സ്റ്റോറേജ് പതിപ്പിന് വില. ആറ് ജിബി റാം 128 ജിബി പതിപ്പിന് 11999 രൂപയാണ് വില. കൂല്‍ ബ്ലൂ, പോകോ യെല്ലോ, പവര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ഫോണിന്റെ വില്‍പന ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ആണ് പോകോ എം3 യില്‍ ഉള്ളത്. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസറാണിതില്‍. ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 48 എംപി മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ്, 2എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കായി എട്ട് എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 512 ജിബിവരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. 6000 എംഎഎച്ച് ആണ് ബാറ്ററി ശേഷി. 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്.

Post a Comment

0 Comments